padappu padappodu song lyrics


Song
Padappu Padappodu
Artist
K.G. Markose
Mukkam Sajitha
Lyrics:
പടപ്പ്  പടപ്പോട് പിരിശത്തിലു നിന്നോളീ..
പടച്ചോൻറെ  കാരുണ്യം  കിട്ടുന്നത് കണ്ടോളീ.
അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
പൊന്നാലെ  ക്ഷേത്രങ്ങൾ  പള്ളികൾ  തിർക്കേണ്ട(2)
മനുഷ്യനു  മനുഷ്യനെ  സ്നേഹിച്ചു നോക്ക്
മനസ്സിനകത്തൊരു  പള്ളിയുണ്ടാക്ക്..(മനുഷ്യനു)
അതിലേതു ജാതിയ്ക്കും കേറാമെന്നാക്ക്
അതിവേഗം  നിസ്ക്കാര പായ വിരിക്ക്(അതിലേതു)

പടപ്പ് പടപ്പോട്...

അമ്പലവും പുണ്യ  മസ്ജിദുമെല്ലാം 
അൻപിൻറെ  കാഹളം ഓതുകയല്ലോ..(അമ്പലവും)

എന്നിട്ടും വില്ലമ്പെടുക്കുന്നു നമ്മൾ
പിന്നിട്ട  കാട്ടിലൊളിക്കുന്നു നമ്മൾ...(എന്നിട്ടും)

 പടപ്പ് പടപ്പോട്..

ശംഖു  വിളിച്ചും നാം ബാങ്കു വിളിച്ചും
ശബ്ദത്താൽ  ദൈവത്തെ പാടി സ്തുതിച്ചും ..(ശംഖു വിളിച്ചും)

എന്നിട്ടും വാളൂരി നിൽക്കുന്നു  നമ്മൾ
കൊന്നു ജയിക്കുവാൻ നോക്കുന്നു നമ്മൾ (എന്നിട്ടും)

പടപ്പ്  പടപ്പോട് പിരിശത്തിലു നിന്നോളീ..
പടച്ചോൻറെ  കാരുണ്യം  കിട്ടുന്നത് കണ്ടോളീ.
അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട
പൊന്നാലെ  ക്ഷേത്രങ്ങൾ  പള്ളികൾ  തിർക്കേണ്ട
***********************

Comments

Popular posts from this blog

മത്സരത്തിൽ പാടാൻ പറ്റിയ song